കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയനു കീഴിലുള്ള വെള്ളിപറമ്പ് ശാഖയിലെ കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു.
ശ്രീനാരായണഗുരു മന്ദിരത്തിൽ അരിവിതരണത്തിന് മാവൂർ യൂണിയൻ പ്രസിഡന്റ് പി.സി. അശോകൻ നേതൃത്വം നൽകി. ദേവദാസൻ കൊള്ളച്ചിറ, പൊറ്റമ്മൽ സരേഷ്, അമൃത കുളപ്പാറ കണ്ടത്തിൽ, ശാഖാ പ്രസിഡന്റ് കെ.പി. ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു.