നരിക്കുനി: നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ എസ്.എൽ അഹല്യ സ്റ്റുഡന്റ് പൊലീസ് കേഡറ്റായത് വെറുമൊരു നേരമ്പോക്കിനല്ല. നാടിനെ സേവിക്കാൻ തന്നെയായിരുന്നു. കൊവിഡിൽ രാജ്യം ലോക്ക് ഡൗണിലേക്ക് പോയപ്പോൾ രോഗ വ്യാപനം തടയാൻ മാസ്കുകൾ തയ്യാറാക്കുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കി. പ്രോത്സാഹനമായി അനിയൻ അനുവിന്ദും കൂടെയുണ്ട്. ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർക്ക് വേണ്ടി തയ്യാറാക്കിയ മാസ്ക് കഴിഞ്ഞ ദിവസം കൈമാറി. ഇനിയുള്ള ദിവസങ്ങളിൽ തയ്ക്കുന്ന മാസ്കുകൾ ഫയർഫോഴ്‌സിനും പൊലീസിനുമാണെന്ന് അഹല്യ പറയുന്നു.
പാറന്നൂർ മലയിൽ സരേഷ് കുമാർ -ലിജി ദമ്പതികളുടെ മകളാണ് അഹല്യ.