കുന്ദമംഗലം: കൊവിഡ് ഭീതിയിൽ വിജനമായ കുന്ദമംഗലം അങ്ങാടിയിൽ വിഷു തലേന്ന് നിയന്ത്രണങ്ങൾ ലംഘിച്ച് ജനം നിരത്തിലിറങ്ങിയത് പൊലീസിന് തലവേദനയായി. ലോക്ക് ഡൗൺ തെറ്റിച്ച് കോഴിക്കോട് ഭാഗത്തേക്ക് വാഹനവുമായി ഇറങ്ങിയവരായിരുന്നു ഏറെയും. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഒടുവിൽ കുന്ദമംഗലം ബസ് സ്റ്റാന്റിന് മുമ്പിൽ വാഹന പരിശോധന പൊലീസ് കടുപ്പിച്ചതോടെയാണ് എണ്ണം കുറഞ്ഞത്. അനാവശ്യമായി പുറത്തിറങ്ങിയവരെയെല്ലാം പൊലീസ് തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈയിൽ സൂക്ഷിക്കണമെന്ന നിർദ്ദേശം പലരും പാലിച്ചിരുന്നില്ല. അങ്ങാടിയിലെ കടകളിലും നല്ല തിരക്കായിരുന്നു.