കോഴിക്കോട്: കോർപ്പറേഷന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി നിരവധി പേർ. സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് 3,97,000 രൂപയും വിവിധ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമാണ് സംഭാവനയായി എത്തിയത്.
കോർപ്പറേഷൻ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഡോ.പി.വി.മാധവൻ നമ്പ്യാർ, എം.പി.റജിൽ, ജനാധിപത്യ മഹിളാ അസോസിയേഷൻ, അഴകൊടി ദേവീക്ഷേത്രം ട്രസ്റ്റ്, പെന്തക്കോസ്ത് മിഷൻ, സി.എം.എഫ് ഫിഷ് മർച്ചന്റ്‌സ് കമ്മീഷൻ ഏജന്റ്‌സ്, മുംതാസ് റഷീദ്, വൈ.എം.സി.എ, റിലയൻസ്, ലൗലി, അനിൽകുമാർ നോവൽ കൺസ്ട്രക്ഷൻസ് എന്നിവരാണ് പണം നൽകിയത്.
വി.കെ.സി മമ്മർകോയ എം.എൽ.എ, അഡ്വ.പി.എം.സുരേഷ് ബാബു, മേലെ പാളയം കമ്മത്തി ലൈൻ വികസന സമിതി, കെ.ടി.അബ്ദുള്ളക്കോയ, എം.പി.അനിൽകുമാർ കോട്ടൂളി, വാസുദേവൻ മലാപ്പറമ്പ്, മലബാർ ചേംബർ ഓഫ് കൊമേഴ്‌സ്, ഒ.ഹാരിസ്, കോഴിക്കോട് ജില്ലാ പച്ചക്കറി മാർക്കറ്റ് കോ ഓഡിനേഷൻ കമ്മറ്റി, ബോണഫൈഡ് ഓർഗാനിക് ഫെസ്റ്റിലൈസേഷൻ, ഹാനി, കേരള ഫയർ സർവ്വീസ് അസോസിയേഷൻ വെള്ളിമാടുകുന്ന്, സൂപ്പർമാർക്കറ്റ് അസോസിയേഷൻ, എക്കോ ഗ്രീൻ, കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ, പാരിസൺസ്, വ്യാപാരി വ്യവസായി സമിതി, യുവജന സംഘം കോട്ടൂളി, റേയ്‌സ് എൻട്രൻസ് കോച്ചിംഗ് സെന്റർ, ടി.കെ.അനിൽകുമാർ, ജഗനിധി മഹിക് മണ്ഡൽ, എസ്.എഫ്.എസ് വെജിറ്റബിൾസ് പാളയം, അയൽപ്പക്കവേദി കോട്ടൂളി, ചാക്കോ, പി.കെ.റോളർ ആൻഡ് ഫ്‌ളോർ മിൽസ്, 7ാം വാർഡ് സന്നദ്ധ പ്രവർത്തകർ, ഇ.എ.ഗണേഷ്, പി.ആർ. നമ്പ്യാർ അശോകപുരം റസിഡൻസ് അസോസിയേഷൻ, കെ.പി.എൻ വെജിറ്റബിൾസ്, കുണ്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ, കെ.എസ്.ടി.എ സിറ്റി സബ്ജില്ലാ കമ്മറ്റി, ഡിസ്ട്രിക്ട് സ്പോർട്‌സ് കൗൺസിൽ, അമർ ആൻഡ് മുഹമ്മദ്, വ്യാപാരി വ്യവസായി സമിതി സ്പേസ് മാൾ യൂണിറ്റ്, ഡി.വൈ.എഫ്.ഐ കരിക്കാംകുളം മേഖലാ കമ്മിറ്റി, റജി കോവൂർ, ശ്രീസായിബാബാ മിഷൻ, എ.ടി.അക്ബർ, ഹാഷിം, സുന്ദർ വീറ്റ് ആൻഡ് ഫ്‌ളോർ മിൽ, അഡ്വ.കുമാരൻകുട്ടി, നൂർ മുഹമ്മദ് നാദാപുരം, ബിലാത്തിക്കുളം പൗരസമിതി, മിലൻസ് പള്ളിക്കണ്ടി സാമൂഹ്യസമിതി, അംഗൻവാടി ജീവനക്കാർ (സി.ഐ.ടി.യു), മുഹമ്മദ് റിഷാദ് കരിക്കാം കുളം, അഡ്വ.എ.കെ.സുകുമാരൻ, സ്‌നേഹസ്പർശം തോപ്പയിൽ, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്, കിളിയനാട് റസിഡൻസ് അസോസിയേഷൻ, എൻ.പി.എസ് വെജിറ്റബിൾസ് പാളയം, ടി.എൻ.ദീപക് പാളയം, എസ്.ഇ.എസ് പാളയം, കെ.ആർ.എ പാളയം, ഹോർട്ടികോപ്പ് വേങ്ങേരി എന്നിവർ ഭക്ഷണ സാധനങ്ങൾ നൽകി. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് 1423000105459462 (IFSC CODE :PUNB0142300) റെയിൽവേ സ്റ്റേഷൻ, ലിങ്ക് റോഡ് ബ്രാഞ്ച് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു.