mer

പേരാമ്പ്ര: ലോക്ക് ഡൗണിനെ തുടർന്ന് കഷ്ടതയിലായ കച്ചവടക്കാർക്ക് പേരാമ്പ്ര മർച്ചന്റ്‌സ് അസോസിയേഷൻ കൈതാങ്ങൊരുക്കി. 100 കച്ചവടക്കാർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തത്. പ്രസിഡന്റ് ബാബു കൈലാസിന്റെ നേതൃത്തത്തിൽ ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ്, ട്രഷറർ സലീം മണവയൽ, വൈസ് പ്രസിഡന്റുമാരായ ആർ.കെ. മൂസ, സാജിദ് ഊരാളത്ത്, ഷെരീഫ് ചീക്കിലോട്ട്, ജയകൃഷ്ണൻ നോവ, സെക്രട്ടറിമാരായ എൻ.പി. വിധു, മുനീർ അർശ്, മുസ്‌തഫ പാരഡൈസ്, സന്ദീപൻ കോരൻകണ്ടി, അമ്മദ് കല്ലാട്ട്, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് കിംഗ്, ജനറൽ സെക്രട്ടറി സുനിൽ ഗ്ലോബൽ, ട്രഷറർ ഫിറാസ് കല്ലാട്ട് എന്നിവർ ചേർന്നാണ് കിറ്റുകളെത്തിച്ചത്.