കുറ്റ്യാടി: തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈനിൽ താമസിക്കുന്നതിന് കുറ്റ്യാടിയിലെ നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ കെട്ടിടം നൽകുമെന്ന് സംഘടനയുടെ പ്രവർത്തകർ പറഞ്ഞു. കുറ്റ്യാടി ടൗണിനോട് ചേർന്ന് നിർമ്മിച്ച മൂന്നു നില കെട്ടിടത്തിന്റെ അവസാന മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. പ്രവാസികൾക്ക് ജന്മനാട്ടിൽ അർഹമായ പരിഗണന നൽകണമെന്നത് നമ്മുടെ കടമയാണെന്ന് ചെയർമാൻ കെ. ബഷീർ, ജനറൽ സെക്രട്ടറി ഉബൈദ് വാഴയിൽ, ട്രഷറർ ജമാൽ എന്നിവർ വ്യക്തമാക്കി.