സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ 17ാമത്തെ പൊലീസ് സ്‌റ്റേഷനായി നൂൽപ്പുഴ പൊലീസ് സ്‌റ്റേഷൻ ഇന്ന് പ്രവർത്തനം തുടങ്ങും. ലോക്ക്ഡൗൺ നിലനിൽക്കുന്നത് കൊണ്ട് പ്രത്യേക ഉദ്ഘാടന ചടങ്ങുകളെന്നുമില്ലതെയാണ് സ്‌റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഐ.പി എസ്.എച്ച്. ഒ ആയി പി.എ. ഫൈസലിനെയും എസ്.ഐ ആയി ബിജു ആന്റണിയെയും നിയമിച്ചിട്ടുണ്ട്.
കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന നെന്മേനി, നൂൽപ്പുഴ പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് നൂൽപ്പുഴ പൊലീസ് സ്‌റ്റേഷന്റെ അധികാര പരിധിയിൽവരുന്നത്. ബത്തേരി-അമ്പലവയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ടവയായിരുന്നു ഈ പ്രദേശങ്ങൾ. നൂൽപ്പുഴ, നാമ്പ്യാർകുന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകൾ ഈ സ്‌റ്റേഷൻ പരിധിയിലാണ്. ചീരാൽ കുടുക്കിയിലെ വാടകകെട്ടിടത്തിലാണ് പുതിയ സ്‌റ്റേഷൻ. ഫോൺ നമ്പർ 04936-263400.