azhiyur

വടകര: വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്ക് നീരീക്ഷണത്തിൽ കഴിയാൻ ആശുപത്രി വിട്ടുനൽകി അഴിയൂർ ഗ്രീൻസ് ആയുർവേദ ആശുപത്രി ഉടമ ഡോ സി.പി.അസ്ഗർ. 50 മുറികളാണ് അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ഡോക്ടർ സൗജന്യമായി വിട്ടുനൽകുക. എല്ലാ മുറികൾക്കും ബാത്ത് റൂം സൗകര്യമുള്ളതിനാൽ താമസത്തിന് അനുയോജ്യമാണ്. വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കാൻ പഞ്ചായത്ത് അനുയോജ്യമായ കെട്ടിടങ്ങളുടെ വിവര ശേഖരണം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് വി.പി.ജയന് സമ്മതപത്രം കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പാലക്കൂൽ സുബൈർ എന്നിവരും സന്നിഹിതരായിരുന്നു.