deendayal

ചേളന്നൂർ: കൊവിഡ് - 19 പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവർത്തർക്കും പൊലീസ് സേനാംഗങ്ങൾക്കുമായി ചിറക്കുഴി ദീനാദയാൽ സേവാ സമിതിയുടെ നേതൃത്വത്തിൽ ഇളനീർ ശേഖരിച്ച് കൈമാറി. ചേളന്നൂർ കണ്ണങ്കര ഭാഗത്തെ വീടുകളിൽ നിന്നു ശേഖരിച്ചാണ് കോഴിക്കോട് സേവാഭാരതിക്ക് കൈമാറിയത്. സമിതി പ്രവർത്തകരായ പി.വി.സുനിൽകുമാർ, പി.വിഭാഷ്, പ്രബീഷ് ചിറക്കുഴി, പി.കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ സമിതി നിർധനർക്ക് ധാന്യ കിറ്റുകളും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ മരുന്നും എത്തിച്ചിരുന്നു.