ചേളന്നൂർ: ചേളന്നൂർ വാർഡിൽ പലവ്യഞ്ജന കിറ്റ് വിതരണം വാർഡ് മെമ്പർ വി.എം.ഷാനി നിർവഹിച്ചു. ചേളന്നൂർ റസിഡൻസ് അസോസിയേഷൻ നൽകുന്ന പുനരുപയോഗ മാസ്ക് വിതരണം സെക്രട്ടറി സി.കെ.ബാബു നിർവഹിച്ചു. മഹാത്മ റസി. അസോസിയേഷൻ വാർഡിൽ പച്ചക്കറി കിറ്റുകളും സോപ്പ് വിതരണവും നടത്തി. പുലരി സ്വയംസഹായ സംഘം, ശിവശക്തി, പുനർജനി അക്ഷയശ്രീ സ്വയംസഹായ സംഘങ്ങൾ, ശങ്കരീ വനിതാസംഘം, സഹൃദയ ജനശ്രീ തുടങ്ങിയവരും ഭക്ഷ്യക്കിറ്റ്, പച്ചക്കറി തുടങ്ങിയവ വീടുകളിലെത്തി. സംഘമിത്ര റസി. അസോ. ബോധവൽക്കരണ ലഘുലേഖയും സാനിറ്റൈസറും നൽകി. കോൺഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും സേവാഭാരതി, കൈതാങ്ങ് ചാരിറ്റബിൾ സൊസെറ്റി എന്നിവരും ഭക്ഷ്യധാന്യക്കിറ്റ്, മരുന്ന് തുടങ്ങിയവ വിതരണം ചെയ്തു. ഗിരീഷ് തേട്ടോളി, ചീക്കപ്പറ്റ മുരളീധരൻ, കെ.എം.വിനായക്, പി.എം.ഗണേശൻ, രവീന്ദ്രൻ അമ്പാടി, അജീഷ് വെള്ളിയാറാട്ട്, സജിത്ത് ഹരിശ്രീ, ടി.കെ.രാമചന്ദ്രൻ, ദിലീപ് കല്ലങ്ങര, ഇ.അശ്വിൻ, എ.ഹരിലാൽ, പി.ടി.സുധീഷ്, വി.കനകരാജ്, എ.ശ്രീജ എന്നിവർ നേതൃത്വം നൽകുന്നു.