1

നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഭൂമി വാതുക്കലിൽ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് റോഡരികിൽ ഗുഡ്‌സ് ഓട്ടോയിൽ മത്സ്യം വിൽപ്പന നടത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും വളയം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 65 കിലോയോളം വരുന്ന മൽസ്യം പിടികൂടിയത്. പഴകിയ മത്സ്യം വളയം ഗ്രാമപഞ്ചായത്തിലെ മത്സ്യ മാർക്കറ്റിലും വിൽപ്പന നടത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനുജോസ്, വാണിമേൽ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടോമി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. ബാബു, കെ.കെ.ശ്രീജിത്ത്, വളയം എസ്.ഐ അബ്ദുള്ള എന്നിവർ പരിശോധനയിൽ പങ്കെടുത്തു.