covid

കോഴിക്കോട്: എടച്ചേരി ഗ്രാമപഞ്ചായത്തിലെ 16ാം വാർഡിൽ കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ കളക്ടറുടെ ഉത്തരവ്. പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾ കടത്തിവിടും. അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും പുറമെ നിന്നുള്ളവർ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.

അവശ്യവസ്തുക്കൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ടു മുതൽ രണ്ട് മണിവരെയും മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. വീടുകൾക്ക് പുറത്ത് ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. വാർഡിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വന്നാൽ വാർഡ് ആർ.ആർ.ടികളുടെ സഹായം തേടാം. ഈ പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാ പൊലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം വാർഡിൽ ശക്തിപ്പെടുത്തണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188, 269 പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

 ഗതാഗതം നിരോധിച്ച റോഡുകൾ

എടച്ചേരി പുതിയങ്ങാടി റോഡ് (1.5 കി.മി), പൂമാക്കൂൽ തയ്യിൽപാലം റോഡ്, പരിത്തികണ്ടി മുക്ക് കൊളങ്ങരത്ത് (തെക്കേമുക്ക് ) വഴിയുള്ള ഗതാഗതം, ഓഞ്ഞാൽ മുക്ക് കെട്ടുങ്ങൽ പള്ളി റോഡ്, ചന്ദ്രൻ സ്മാരകം കണ്ണൻകുറ്റി മുക്ക് റോഡ്, പുനത്തിൽപീടിക കോറോത്ത് മുക്ക് റോഡ്, ചെട്ട്യാൻ വീട് മുക്ക് ചുണ്ടേൽ തെരുവ് റോഡ്, തോട്ടത്തിൽ മുക്ക് കഞ്ചന്റെ വിട റോഡ് .