സുൽത്താൻ ബത്തേരി: മഹാരാഷ്ട്ര പൂനയിലെ മാൻഗേഖർ ആശുപത്രിയിൽ ചികിൽസയ്ക്കായി പോയ വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ഇടപെട്ട് നാട്ടിലെത്തിച്ചു.
രണ്ട് മാസം മുമ്പാണ് ക്യാൻസർ ചികിൽസയ്ക്കായി മൂന്നംഗ കുടുംബം പൂനെയിൽ എത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിലെത്താൻ ബുദ്ധിമുട്ടിയ സമയത്താണ് എം.പിയുടെ ഓഫീസ് രക്ഷയ്ക്ക് എത്തിയത്. അന്തർ സംസ്ഥാന പാസ് ലഭ്യമാക്കിയും ആബുലൻസ് സൗകര്യം ഏർപ്പെടുത്തിയുമാണ് കുടുംബത്തെ നാട്ടിലെത്തിച്ചത്‌.