കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റെയിൽവേ തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ ഏപ്രിൽ 9 ന് ആരംഭിച്ച സ്പെഷ്യൽ പാഴ്‌സൽ ട്രെയിൻ മേയ് മൂന്ന് വരെ നീട്ടി. ആദ്യം ഏപ്രിൽ 14 വരെ തീരുമാനിച്ചിരുന്ന സർവിസ് പിന്നീട് 25 വരെയാക്കിയിരുന്നു. ലോക്ക് ഡൗൺ മൂന്നു വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

രാവിലെ 8 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ആറിന് കോഴിക്കോട് എത്തും. കോഴിക്കോട് - തിരുവനന്തപുരം സർവീസും രാവിലെ എട്ടിനാണ് തിരിക്കുക. ചുരുങ്ങിയ ചെലവിലാണ് ചരക്കുകൾ എത്തിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.