മാനന്തവാടി: ലോക്ക് ഡൗൺ സാഹചര്യത്തിൽ വൃക്ക രോഗികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പ്രയാസങ്ങൾ പരസ്പരം പങ്ക് വയ്ക്കാനും വൃക്കരോഗീ പരിചരണം എന്ന വാട്സ് ആപ് കൂട്ടായ്മ ആരംഭിച്ചു. വൃക്ക രോഗികളും പരിചാരകരും ആതുര സേവകരും പാലിയേറ്റീവ് പ്രവർത്തകരും സാംസ്‌കാരിക സന്നദ്ധ പ്രവർത്തകരും അഡ്മിൻമാരായ ഗ്രൂപ്പ് ആരോഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയോടെയാണ് പ്രവർത്തിച്ച് വരുന്നത്. വയനാട് ജില്ലാ പാലിയേറ്റീവിന്റെ നിർദേശത്തോടെ കൺസ്യൂമർ വിജിലൻസ് സെന്റർ വയനാട് ജില്ലാ കോർഡിനേറ്റർ ബി.പ്രദീപ് വയനാടാണ് ഗ്രൂപ്പ് രൂപീകരിച്ചത്.