money

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനു കീഴിൽ വടകര താലൂക്കിലെ നിത്യപൂജയുളള സ്വകാര്യ ക്ഷേത്രങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാരൻ തുടങ്ങിയ തസ്തികകളിലെ ജീവനക്കാർക്ക് കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേത്രത്തിന്റെ പേര്, മേൽവിലാസം, വില്ലേജ്, ജീവനക്കാരന്റെ പേര്, തസ്തിക, ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ ക്ഷേത്ര ഭരണാധികാരിയുടെ പേരും വിലാസവും ഫോൺ നമ്പറും സഹിതമുള്ള അപേക്ഷ 9074319373, 9947398874 നമ്പറുകളിൽ വാട്ട്‌സ് ആപ്പ് മുഖേനയോ ഇ മെയിലിലോ ഏപ്രിൽ 18 വരെ സ്വീകരിക്കും.
മറ്റു ക്ഷേമനിധിയിൽ അംഗമായവരോ ക്ഷേമ പെൻഷൻ ലഭിക്കുന്നവരോ ആചാരസ്ഥാനികർ / കോലധാരികൾക്കുളള പെൻഷൻ ലഭിക്കുന്നവരോ സർക്കാരിൽ നിന്നും മറ്റേതെങ്കിലും വേതനമോ പെൻഷനോ കൈപ്പറ്റുന്നവരോ അപേക്ഷിക്കേണ്ടതില്ലെന്ന് അസി. കമ്മിഷണർ അറിയിച്ചു.