img202004

തിരുവമ്പാടി: വിഷുദിനത്തിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലായിരുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും സാംസ്കാരിക സംഘടനയായ 'ആവാസി"ന്റെ നേതൃത്വത്തിൽ പായസം വിതരണം ചെയ്‌തു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലും സാമൂഹികാരോഗ്യ കേന്ദ്രത്തിലും പായസവിതരണം നടത്തിയത്. തിരുവമ്പാടി സി.ഐ ഷാജു ജോസഫ്, എസ്.ഐമാരായ കെ. അബ്ദുൽ മജീദ്, എം.ടി. അഷ്റഫ്, സിവിൽ പൊലീസ് ഓഫീസർ സബാസ്റ്റ്യൻ തോമസ്, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. കെ. അഖില, സ്റ്റാഫ് നഴ്സ് എം.സബിന, ഫാർമസിസ്റ്റ് കെ. സുബൈദ, ടി.വി.നാരായണൻ നമ്പൂതിരി, സുന്ദരൻ എ. പ്രണവം, പി.ബി. ഷാഗിൻ, വി.സി. ഷാജി, സന്തോഷ് മേക്കട എന്നിവർ സംബന്ധിച്ചു.