video-conference

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ വീഡിയോ കോൺഫറൻസിലൂടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ വാർഡിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, കുടിവെള്ളമെത്തിക്കൽ, പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയായി. അംഗങ്ങൾ അവരുടെ വീടുകളിൽ ഇരുന്നാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. 5, 6, 7, 10 വാർഡുകളിലെ കുടിവെള്ളം വിതരണം, വീടും പരിസരവും വൃത്തിയാക്കൽ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു. സർക്കാരിൽ നിന്ന് ആനുകൂല്യമൊന്നും ലഭിക്കാത്തവർക്ക് കിറ്റ് നൽകാനും തീരുമാനമായി. കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചു.