കുന്ദമംഗലം: പ്രവാസികൾക്ക് ക്വാറന്റയിനിൽ താമസിക്കുന്നതിന് സ്കൂൾ കെട്ടിടങ്ങളും ബസുകളും കൈമാറി മാനേജർ മാതൃകയായി. മടവൂർ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 95 ഹൈടെക് ക്ലാസ് മുറികളുടെ താക്കോൽകൂട്ടമാണ് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. പങ്കജാക്ഷന് സ്‌കൂൾ മാനേജർ പി.കെ. സുലൈമാൻ കൈമാറിയത്. പാചകപ്പുരയും, 10 സ്‌കൂൾ ബസും അനുബന്ധ സൗകര്യങ്ങളും ഇതിലുൾപ്പെടും.
കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന മടവൂർ ഗ്രാപമഞ്ചായത്തിലെ മുഴുവൻ പ്രവാസികൾക്കും ക്വാറന്റയിൻ സമയത്ത് ഇവിടെ താമസിക്കാം. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഹസീന, റിയാസ് ഖാൻ, സിന്ധുമോഹൻ എന്നിവർ സംബന്ധിച്ചു.