ഫറോക്ക്: കളത്തിങ്ങൽ അമ്പലങ്ങാട്ട് ഹനീഫ് മുഹമ്മദ് (66) നിര്യാതനായി.
കെൽട്രോൺ മാനേജരും കിപ്കോ ഗ്രൂപ്പ് (കുവൈത്ത്) ഡയറക്ടറുമായിരുന്നു. റൗദത്തുൽ ഉലൂം അസോസിയേഷൻ അംഗം, ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന
ഫോസയുടെ കുവൈത്ത് ചാപ്‌റ്റർ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷററായിരുന്ന പരേതനായ അമ്പലങ്ങാട്ട് ഹസ്സൻ കുട്ടിയുടെയും ഇത്തൈമക്കുട്ടിയുടെയും മകനാണ്.
ഭാര്യ: സബീന (എറണാകുളം). മക്കൾ: സനൂപ് ഹസൻ, ടിന. മരുമക്കൾ: ഹസ്സൻ ഖലീൽ കുരിക്കൾ (മഞ്ചേരി), ഹിബ.
സഹോദരങ്ങൾ: ഹബീബ് റഹ്‌മാൻ, ഹാറൂൺ റഷീദ്, നസീമ, നജ്മ.
മുൻ മന്ത്രിയും എം.എൽ.എ യുമായ പി.കെ.അബ്ദുറബ്ബ് സഹോദരി ഭർത്താവാണ്.