harber

വടകര: അഴിയൂരിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചോമ്പാൽ ഹാർബർ 20 വരെ പൂർണ്ണമായും അടച്ചിടാൻ തീരുമാനം. ഹാർബറിൽ ചേർന്ന പഞ്ചായത്ത്, പൊലീസ്, റവന്യു, ഫിഷറീസ്, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് തിരുമാനമായത്. ഹാർബർ അടച്ചിട്ട വിവരം ജനങ്ങളിൽ എത്തിക്കാൻ പ്രതിനിധികളെ ചുമതലപ്പെടുത്തി. ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിന് നേരത്തെ തന്നെ ഹാർബറിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. അഴിയൂർ, എടച്ചേരി, ന്യൂ മാഹി, മാഹി എന്നീ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഹാർബറിലേക്ക് എത്താനുള്ള സാധ്യത പരിഗണിച്ചാണ് ഡപ്യൂട്ടി കളക്ടർ മുൻകൈയുത്ത് യോഗം വിളിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു, ഡപ്യൂട്ടി കളക്ടർ ടി. ജനിൽകുമാർ, സി.ഐ.സുമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി.ശ്രീധരൻ ,വാർഡ് മെമ്പർ കെ.ലീല, ഫീഷറീസ് അസി.ഡയറക്ടർ ആർ.ജുഗുൽ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹാർബർ അസി: എൻജിനീയർ അജിത്കുമാർ, എസ്.ഐ എം.അബ്ദുൽ സലാം, വില്ലേജ് ഓഫീസർ ടി.പി. റെനിഷ് കുമാർ കടൽകോടതി അംഗങ്ങൾ, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.