പേരാമ്പ്ര: ലോക്ക് ഡൗൺ കാലത്ത് മികച്ച പ്രവർത്തനം നടത്തുന്ന മേപ്പയൂർ സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് എൻ.സി.പി മേപ്പയൂർ മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് നാരായണൻ മേലാട്ട് മെഡിക്കൽ ഓഫീസർ ഡോ.കെ. മഹേഷിന് ഉപഹാരം കൈമാറി. മേപ്പയൂർ പൊലീസ് സ്റ്റേഷനിലും ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കുഞ്ഞിക്കണ്ണൻ, ഇ.എം.ശങ്കരൻ, ആർ.കെ.രമേശ് എന്നിവർ പങ്കെടുത്തു.