സുൽത്താൻ ബത്തേരി: പതിമൂന്ന് രൂപയുടെ കുപ്പിവെള്ളത്തിന് ഇരുപത് രൂപ വാങ്ങിയ കടയുടമയ്ക്ക് ആയിരത്തിപത്ത് രൂപ പിഴ. സുൽത്താൻ ബത്തേരി നഗരസഭയാണ് ബത്തേരി പട്ടണത്തിൽ വിക്ടറി ഹോസ്പിറ്റലിന് സമീപം കച്ചവടം നടത്തുന്ന ഹംസ എന്നയാൾക്ക് പിഴ ചുമത്തിയത്. ആശുപത്രിയിൽ എത്തിയ ഒരു രോഗിയോടാണ് കുപ്പിവെള്ളത്തിന് 20 രൂപ വാങ്ങിയത്. അമിത വില ഈടാക്കിയ വിവരം ഇയാൾ പരാതിയായി മുനി​സിപ്പൽ ചെയർമാനെ അറിയിച്ചു. തുടർന്നാണ് മുനി​സിപ്പൽ ആരോഗ്യ വിഭാഗം കടയുടമക്കെതിരെ നടപടിയെടുത്തത്.