coronavirus

കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകൾ ഹോട്ട്‌ സ്‌പോട്ടുകളാണെന്നിരിക്കെ ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും അത്യാവശ്യഘട്ടങ്ങളിൽ മാത്രമെ യാത്ര അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നു ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും ജില്ലയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളു.
പ്രസവ തിയതി അടുത്ത ഗർഭിണികൾ, അടിയന്തര വൈദ്യസഹായത്തിനായി ജില്ലയിലേക്ക് വരുന്നവർ,

ഏറ്റവും അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർ തുടങ്ങിയവർക്ക് മാത്രമെ പാസ് മുഖേന പ്രവേശനം അനുവദിക്കൂ.

യാത്ര തുടങ്ങുന്നതിന് മുമ്പ് കോവിഡ് 19 ജാഗ്രത എന്ന വെബ് പോർട്ടലിൽ എമർജൻസി ട്രാവൽ ട്രാൻസ്‌പോർട്ട് പാസിന് അപേക്ഷിക്കാം. അടിയന്തര സാഹചര്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ അപേക്ഷ അംഗീകരിച്ച് അപേക്ഷകന് എസ്.എം.എസ് ആയി ലഭിക്കുന്ന ലിങ്കിലൂടെ പാസ് ലഭിക്കും.