കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ആരംഭിച്ച പ്രതിദിന കോഴിക്കോട് - തിരുവനന്തപുരം സ്പെഷ്യൽ പാഴ്‌സൽ സർവീസ് നാഗർകോവിൽ വരെ നീട്ടി.
രാവിലെ 6.30ന് നാഗർകോവിൽ നിന്ന് പുറപ്പെട്ട് 7.50ന് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ എട്ടിന് യാത്ര തുടർന്ന് വൈകിട്ട് ആറിന് കോഴിക്കോട് എത്തും.
കോഴിക്കോട് നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.50ന് തിരുവനന്തപുരത്ത് എത്തും.7.30ന് നാഗർകോവിലിൽ എത്തും. മറ്റു സ്റ്റോപ്പുകളിലും സമയത്തിലും മാറ്റമില്ല.