nellu

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കർഷകരിൽ നിന്നു നെല്ല് സംഭരണം ആരംഭിച്ചു. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഗ്രീൻ ലാൻഡ് കർഷക സേവന കേന്ദ്രത്തിന് കീഴിലുള്ള ഗ്രീൻ ആർമി പ്രവർത്തകർ ചെറുവാടി പുഞ്ചപ്പാടത്തും ഹരിത ഫാർമേഴ്സ് ക്ലബ്ബ് കൊടിയത്തൂർ കോട്ടമ്മൽ പാടത്തും വിളവെടുത്തു. കൊടിയത്തൂർ പഞ്ചായത്തിലെ കർഷകർ ഉത്പാദിപ്പിച്ച നെല്ല് പൂർണമായും സംഭരിച്ച് അപ്പോൾ തന്നെ പണം നൽകുന്ന രീതിയാണ് ബാങ്കിന്റേത്. കഴിഞ്ഞ വർഷം 46 ടൺ നെല്ല് ഇങ്ങനെ സംഭരിച്ചിരുന്നു. നെല്ലു കുത്തി അരിയാക്കി ബാങ്കിന്റെ സൂപ്പർ മാർക്കറ്റുകൾ വഴിയായിരുന്നു വില്പന.
നെല്ല് സംഭരണത്തിന് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ.രമേശ് ബാബു നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി.വസീഫ്, ഡയറക്ടർ എ.സി.നിസാർ ബാബു, സെക്രട്ടറി കെ.ബാബുരാജ്, പുഞ്ചവയൽ പാടശേഖര സമിതി സെക്രട്ടറി കെ.സി.മമ്മദ്കുട്ടി എന്നിവർ സംബന്ധിച്ചു.

--