vengeri

വേങ്ങേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രണ്ടാഴ്ചയ്‌ക്കിടെ ശാന്തിനികേതൻ യോഗ ധ്യാന പ്രകൃതിജീവന സെന്റർ നിർമ്മിച്ച് നൽകിയത് രണ്ടായിരത്തിലധികം മാസ്‌കുകൾ. ശാന്തിനികേതനിൽ യോഗ പഠിക്കുന്ന അമ്മമാരും വിദ്യാർത്ഥികളുമടക്കം 20 ലധികം പേരാണ് വീടുകളിൽ മാസ്‌ക്ക് നിർമ്മിച്ച് ശാന്തിനികേതനിലെത്തിക്കുന്നത്. ഇടയ്‌ക്ക് തുണിയ്‌ക്ക് ദൗർലഭ്യം നേരിട്ടപ്പോൾ ചില വ്യാപാരികൾ സൗജന്യമായി നൽകി. ഇതേത്തുടർന്ന് മാസ്‌ക്ക് നിർമ്മാണം വേഗത്തിലായി.

നാട്ടുകാർക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കും കുടുംബശ്രീ,അക്ഷയശ്രീ, ജനശ്രീ പ്രവർത്തകർക്കുമാണ് മാസ്‌ക്ക് വിതരണം ചെയ്യുന്നുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക്കുകളാണ് നിർമ്മിക്കുന്നത്.

ലോക്ഡൗണിൽ മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് ശാന്തിനികേതൻ ഡയക്ടർ ഷാജു ഭായിയുടെ നേതൃത്വത്തിൽ ടെലിഫോൺ കൗൺസിലിംഗ്, റേഡിയോ ബോധവത്കരണ പ്രഭാഷണം, ജൈവകൃഷി പോത്സാഹനത്തിന്റെ ഭാഗമായി പച്ചക്കറിവിത്ത് വിതരണം എന്നിവ നടത്തുന്നുണ്ട്. പൊഫ്ര. ടി. ശോഭീന്ദ്രൻ, പൊഫ്ര. വർഗീസ് മാത്യു, വിജയ, വി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.