കോഴിക്കോട്: നാലു വർഷത്തോളമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അദ്ധ്യാപകർക്ക് ധനസഹായം നൽകാൻ കെ.എസ്.ടി.യു സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. അദ്ധ്യാപകർക്ക് സഹായം നൽകാത്ത സർക്കാർ നിലപാടിൽ കെ.എസ്.ടി.യു പ്രതിഷേധിച്ചു.
അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ലീവ് സറണ്ടർ മൂന്ന് മാസത്തേക്ക് മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ നേതൃയോഗത്തിൽ പ്രസിഡന്റ് അബ്ദുല്ല വാവൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ ബഷീർ ചെറിയാണ്ടി, എ.സി. അത്താവുള്ള, യൂസഫ് ചേലപ്പള്ളി, എം. അഹമ്മദ്, ഹമീദ് കൊമ്പത്ത്, പി.കെ.എം. ശഹീദ്, കെ.എം. അബ്ദുള്ള, ടി.എം. ഷറഫുന്നിസ, എം.എസ്. സിറാജ്, എം.എം. ജിജുമോൻ, കല്ലൂർ മുഹമ്മദലി, പി.വി. ഹുസൈൻ, എം.എ. സൈദുമുഹമ്മദ്, ടി.പി. ഗഫൂർ, കെ.വി.ടി. മുസ്തഫ, ടി.എ. നിഷാദ്, ഐ. ഹുസൈൻ, വി.എ. ഗഫൂർ, കെ. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.