കുറ്റിച്ചിറ: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ഹോട്ടലിന് പിൻവശത്ത് റോഡിനോട് ചേർന്ന് ചായക്കച്ചവടം നടത്തുന്നത് മൊബൈൽ കാമറയിൽ പകർത്തിയ യുവാവിന് മർദ്ദനം. പരിക്കേറ്റ മുഹമ്മദ് സക്കീർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളായ കുറ്റിച്ചിറ ചാമ്പ്യൻ ഹോട്ടൽ ഉടമ ഇക്ബാലിനെയും സഹായി കെ.പി.സലിമിനെയും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സലിം കോർപ്പറേഷൻ സന്നദ്ധസേന വളണ്ടിയറാണ്.
ഹോട്ടലുകളിൽ കർശനവ്യവസ്ഥകളോടെ പാഴ‌്സൽ മാത്രമെ പാടുള്ളൂ എന്ന് നിഷ്‌കർഷിച്ചിട്ടുള്ളതാണ്. എന്നാൽ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ ഹോട്ടലിന്റെ പിൻവശത്ത് തകൃതിയായ കച്ചവടം നടക്കുകയായിരുന്നുവെന്ന് പറയുന്നു. കച്ചവടം നിറുത്തണമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം
ആവശ്യപ്പെട്ടിട്ടും ഇവിടെ കച്ചവടം തുടരുകയായിരുന്നുവെന്നാണ് ആരോപണം.