കൽപ്പറ്റ: ജില്ലയിൽ 1138 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ആകെ 6742 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവായി. പുതുതായി 42 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6877 ആണ്.
ശനിയാഴ്ച്ച ലഭിച്ച 3 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ 4 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 263 ആളുകളുടെ സാമ്പിളുകളിൽ 249 എണ്ണത്തിന്റെ ഫലം ലഭിച്ചതിൽ 246 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 13 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1398 വാഹനങ്ങളിലായി എത്തിയ 2218 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും കണ്ടെത്തിയില്ല.