മാനന്തവാടി: ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കേണ്ടെന്ന് തീരുമാനിച്ച അവർ താമസിപ്പിച്ച സ്‌കൂളിനായി പൂന്തോട്ടവും പച്ചക്കറിതോട്ടവും ഒരുക്കി. മാനന്തവാടി യു.പി സ്‌കൂളിൽ താമസിപ്പിച്ച അന്തേവാസികളാണ് സ്‌കൂളിലെ കുട്ടികൾക്കായി പച്ചക്കറിയും, പൂക്കളും ഒരുക്കുന്നത്. ഉത്തർപ്രദേശുകാരൻ വീരേന്ദ്രർ മോറയ, പഞ്ചാബ് സ്വദേശി രാം മിലാൻ തുടങ്ങിയവരുൾപ്പെടെ 26 പേരാണ് ഇവിടെയുള്ളത്.
പുനരധിവസിപ്പിച്ച സ്‌കൂളിലെ ക്ലാസ് മുറികളിൽ ചടഞ്ഞിരിക്കാതെ സ്വമേധയാ സ്‌കൂളിനായി പച്ചക്കറിത്തോട്ടമൊരുക്കാനും സ്‌കൂളിലെ പഴയ പൂന്തോട്ടം കൂടുതൽ മനോഹരമാക്കാനും ഇവർ സമയം കണ്ടെത്തി.
കേരളത്തിലെ കമ്യൂണിറ്റി കിച്ചൻ അത്ഭുതത്തോടെയാണ് കാണുന്നതെന്ന് പഞ്ചാബ് സ്വദേശി വീരേന്ദ്രർ മോറയ പറഞ്ഞു.
ഇവരോടൊപ്പം വേണു, അജി, തങ്കച്ചൻ, കാദർ, സനൽ എന്നിവരും രാവിലെ മുതൽ സജീവമായിരുന്നു.