മുക്കം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ നാട്ടുകാരെ സഹായിക്കാൻ ഏഴു വയസുകാരി തന്റെ ചെറു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സംഭാവന നൽകി. പുതുപ്പാടി പഞ്ചായത്തിൽ പതിനാലാം വാർഡിലെ ചാരുൺ കുമാറിന്റെ മകളും രണ്ടാം ക്ലാസുകാരിയുമായ അവന്തികയാണ് തന്റെ ഒരു വർഷത്തെ സമ്പാദ്യമായ 2501 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തന്റെ ആഗ്രഹം ആദ്യം അച്ഛൻ ചാരുൺ കുമാറിനെയാണ് അവന്തിക അറിയിച്ചത്. തുടർന്ന് ചാരുൺ കുമാർ ജോർജ് എം. തോമസ് എം.എൽ.എയ്ക്ക് മെസേജ് വിട്ടു. വൈകാതെ എം.എൽ.എ വീട്ടിലെത്തി അവന്തികയുടെ ചെറിയ സമ്പാദ്യം സ്വീകരിക്കുകയായിരുന്നു.