പുൽപള്ളി: കർണാടകയിൽ നിന്ന് അതിർത്തി കടന്ന് പുൽപള്ളിയിലെത്തിയവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പ്ലംബിംഗ് പണിക്കായി കുടകിൽ ആയിരുന്നവരാണ് കഴിഞ്ഞ ദിവസം കബനി പുഴ കടന്ന് എത്തിയത്. ആരോഗ്യവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവരെ ക്വാറന്റൈനിനായി സജ്ജീകരിച്ച സ്വകാര്യ ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റി. ജോലിക്ക് പോയ ഇവർ കർണാടകയിൽ കുടുങ്ങി കിടക്കുകയായിരുന്നു. പച്ചക്കറി വണ്ടിയിൽ ബൈരക്കുപ്പയിൽ എത്തിയ ഇവർ പുഴ കടന്നാണ് ഇവിടെയെത്തിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് പച്ചക്കറി വാഹനത്തിൽ പുൽപള്ളിയിലെത്തിയ പച്ചക്കറി വ്യാപാരിയെ നാട്ടുകാരുടെ പരാതിയെ തുടർന്നു ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. ടൗണിലെ സ്വകാര്യ മുറിയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. കബനി പുഴ കടന്ന് എത്തുന്നവരെ പിടികൂടാൻ പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കി.