chelannur

ചേളന്നൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചേളന്നൂർ, കുമാരസ്വാമി, നരിക്കുനി ഭാഗങ്ങളിലെ പൊതുസ്ഥലങ്ങൾ, എ.ടി.എം കൗണ്ടറുകൾ എന്നിവിടങ്ങൾ ശുചീകരിച്ചു. കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.കെ. പവിത്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.സി. വിജയകുമാർ, കെ.കെ. ബൈജു, കാക്കൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവരടങ്ങിയ സംഘമാണ് അണുനശീകരണം നടത്തിയത്.
കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ കീഴിലുള്ള കോഴിക്കോട്, കൊയിലാണ്ടി, വടകര റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ. പവിത്രൻ, പി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ രൂപീകരിച്ച 10 അംഗ സംഘം മാറാട്, ഫറോക്ക്, കാക്കൂർ, ബാലുശ്ശേരി, നാഥാപുരം, പേരാമ്പ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊതുയിടങ്ങൾ 30 വരെയുള്ള ദിവസങ്ങളിൽ അണുവിമുക്തമാക്കും.