തിരുവങ്ങൂർ: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ജീവനക്കാരനുമായ പുള്ളാട്ടിൽ അബ്ദുൽഖാദർ ( ടി. പി.എ.ഖാദർ, 86 ) നിര്യാതനായി.
ഒപ്പനയെ ജനകീയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നാടക കലാകാരനുമായിരുന്നു.
ലോക് താന്ത്രിക് ജനതാദൾ പഞ്ചായത്ത് കമ്മറ്റി അംഗമായിരുന്നു.
ഭാര്യമാർ: ഉമയ്യക്കുട്ടി, പരേതയായ ബീവി. മക്കൾ: മുസ്തഫ, നാസർ, സലീം. മരുമക്കൾ: ഹാജിറ, റുഖിയ, നിഷാബി.