വടകര: ലോക്ക് ഡൗൺ നില നിൽക്കെ കാസർകോട്ടു നിന്നെത്തിയ യുവാവ് രഹസ്യമായി മണിയൂർ പതിയാരക്കരയിലെ ബന്ധുവീട്ടിൽ താമസമാക്കിയതിനെതിരെ നാട്ടുകാർ രംഗത്ത്. ബന്ധുക്കളുടെ സ്വാധീനത്തിലാണ് ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച ഇവിടെയെത്തിയതെന്നാണ് ആക്ഷേപം.
നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ ആരോഗ്യവകുപ്പ് - റവന്യൂ അധികൃതരും പൊലീസും സ്ഥലത്തെത്തി. ഇവിടെത്തന്നെ 28 ദിവസം ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ച് മടങ്ങുകയായിരുന്നു അവർ.
കാസർകോട്ടെ ഡിസ്റ്റിലറിയിൽ ജോലിക്കാരനായ യുവാവ് മുയിപ്പോത്ത് ആവള സ്വദേശിയാണ്. മാതാപിതാക്കൾ പ്രായം ചെന്നവരാണെന്നതുകൊണ്ടാണ് മുയിപ്പോത്തെ വീട്ടിലേക്ക് പോകാതിരുന്നതെന്ന വിശദീകരണമാണ് ബന്ധുക്കളുടേത്.