thalamundanam

പയ്യോളി: ബാർബർ ഷോപ്പുകൾ തുറന്നാലും ലോക്ക് ഡൗൺ കാലത്തെ മൊട്ടയടി വീട്ടിൽ തന്നെയാക്കാനാണ് ചിലരുടെ തീരുമാനം. യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനത്തിന് ബാർബർ ഷോപ്പുകൾ മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന പ്രചാരണമാണ് ആളുകളെ ആശങ്കയിലാക്കുന്നത്. ഒരേ സീറ്റിലിരുന്നുള്ള മുടിവെട്ടൽ, ദേഹത്ത് പുതക്കാൻ ഒരേ മേൽമുണ്ട് തുടങ്ങിയ നടപ്പുശീലങ്ങളാണ് ബാർബർ ഷോപ്പിനോട് 'നോ' പറയാൻ പ്രേരിപ്പിക്കുന്നത്. ജാഗ്രത പാലിച്ചും ക്രമീകരണം കൊണ്ടുവന്നും ബാർബർ ഷോപ്പുകൾ തുറന്നാലും ജനങ്ങൾ എത്തുന്നത് കുറയുമെന്ന് ഉറപ്പാണ്. അതേസമയം ലോക്ക് ഡൗൺ നീണ്ടുപോകുന്നതിനാൽ കുടുംബ സമേതം മൊട്ടയടിക്കുന്ന തിരക്കിലാണ് ഗ്രാമവാസികൾ. മൊട്ടയടി ട്രെൻഡായതോടെ സോഷ്യൽ മീഡിയയിൽ വൈറലാക്കാനാണ് പലരുടെയും ശ്രമം. സ്കൂൾ അടച്ചതിനാൽ മുതിർന്നവർക്കൊപ്പം കുട്ടികളും മൊട്ടയടിക്കൽ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്.