കോഴിക്കോട് : റേഷൻ സാധനങ്ങൾ മറിച്ചു വിറ്റാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എ.എ.വൈ. മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ട റേഷൻ കാർഡുടമകൾ തങ്ങൾക്കനുവദിച്ച റേഷൻ സാധനങ്ങൾ വാങ്ങി വിൽപന നടത്തുന്നതായി വ്യാപകമായി പരാതിയുയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. റേഷൻ സാധനങ്ങൾ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ നാളിതുവരെ വാങ്ങിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കും. അത്തരം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നടപടിയും സ്വീകരിക്കും.