azhiyur

വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഉദാരമതികളുടെ സഹായം തുടരുന്നു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പങ്കജാക്ഷി ടീച്ചർ 5000 രൂപയുടെ അരിയും പലവ്യഞ്ജനങ്ങളും നൽകി, നേരത്തെ ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇവർ നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ സാധനങ്ങൾ ഏറ്റുവാങ്ങി. അഴിയൂർ വനിത ബാങ്ക് 14140 രൂപയുടെ സാധനങ്ങൾ, അൽഹിക്ക്മ ചാരിറ്റബിൾ ട്രസ്റ്റ് മൊയ്തു കുഞ്ഞിപ്പള്ളി 20000 രൂപ, പഞ്ചായത്ത് സ്റ്റാഫ് വസന്ത രണ്ട് ചാക്ക് അരി, ബേക്ക് വെൽ ആരിഫ് 1000 രൂപയുടെ പച്ചക്കറി എന്നിവ നൽകി. വൈശാഖ് ശ്രീ നന്ദനം അഴിയൂർ 5000 രൂപ, രതീഷ്‌ കെ.കെ അത്താണിക്കൽ 7000 രൂപ, ഡി.വൈ.എഫ്.ഐ ഒരു ചാക്ക് അരി, റുവൈസ് ആൻഡ് സലിം ഒരു ചാക്ക് അരി, സുധാകരൻ സിംഫണി ഒരു ചാക്ക് അരിയും 200 മുട്ടയും നൽകി. കുടുംബശ്രീ പ്രവർത്തകരായ ഷർമ്മിള, രമ, അജിത, മനിഷ, കമല എന്നിവരാണ് കമ്മ്യൂണിറ്റി കിച്ചണിൽ പൂർണ്ണ സമയമുള്ളത്. സഹായികളായി സി.എച്ച് .സജീവൻ, റഫീഖ്, ഷിജു എന്നിവരുമുണ്ട്. വി.ഇ.ഒ കെ.സിദ്ധിഖ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവരാണ് കോ ഓർഡിനേറ്റ് ചെയ്യുന്നത്.