മാനന്തവാടി: വരയാൽ സ്വദേശിനി റൈസാബാനു ലോക്ഡൗൺകാലം കലാസൃഷ്ടികളുടെ ലോകത്തായിരുന്നു. ഉപേക്ഷിച്ച കുപ്പികൾ കഴുകി വൃത്തിയാക്കി കുപ്പികളിൽ ചിത്രീളൊരുക്കുകയാണ് റയീസാബാനു. വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം കൂടിയാണിത്.
കളിമണ്ണ്, പെയിന്റ്, മുത്തുകൾ, വിത്തുകൾ, റിബൺ തുടങ്ങിയ ഉപയോഗിച്ചാണ് ഈ മനോഹര സൃഷ്ടികൾ തീർത്തത്. ക്ഷമയും, സമയവുമുണ്ടെങ്കിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ ആർക്കും എളുപ്പത്തിൽ ഈ മേഖലയിൽ വരാമെന്നും വിപണനം നടത്തിയാൽ ഇത് ചെറിയൊരു വരുമാന മാർഗമാണെന്നും റൈസാബാനു പറഞ്ഞു.