bride

കുറ്റ്യാടി: മകളുടെ വിവാഹ ചെലവിന് മാറ്റി വച്ചിരുന്ന പണം സി പി.എം വടയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും റിട്ട. അദ്ധ്യാപകനുമായ പി.പി. ചന്ദ്രൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മകൾ അപർണയുടെ വിവാഹാവശ്യങ്ങൾക്കായി മാറ്റി വച്ച കാൽ ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ഈ മാസം നടത്താനിരുന്ന മകളുടെ കല്യാണം കൊറോണയുടെ പശ്ചാത്തലത്തിൽ മറ്റാരു ദിവസത്തേക്ക് മാറ്റിയതാണ്. തുടർന്നാണ് അപർണ അച്ഛന്റെയും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ബന്ധു കെ.പി. ചന്ദ്രിയുടേയും സാന്നിദ്ധ്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണന്ന് തുക കൈമാറിയത്.