online

കുറ്റ്യാടി: കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഓൺലൈൻ ഗ്രാമസഭ നടന്നു. കൊവിഡ് -19, ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് ഓഫീസിൽ ഇരുന്നുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ അന്നമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുരേഷ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി.റജുൽലാൽ, തൊട്ടിൽപ്പാലം സി.ഐ ജേക്കബ്. അസിസ്റ്റന്റ് സെക്രട്ടറി സിനികുമാരി, ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. കുണ്ട്‌തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് ബാബുവും 160 ഗ്രാമസഭ അംഗങ്ങൾ അവരവരുടെ വീടുകളിൽ നിന്നും ഗ്രാമസഭയിൽ പങ്കാളികളായി.