crime

രാമനാട്ടുകര:​ വീട്ടിൽ ഹാൻസ് സംഭരിച്ച് വില്പന നടത്തിയ രാമനാട്ടുകര നീലാംബരിയിൽ എം.സുരേഷ് ബാബുവിനെ (47) പൊ​ലീസ് പിടികൂടി. 150 ​ പായ്ക്കറ്റ് ഹാൻസ് ​പൊ​ലീസ് പിടിച്ചെടുത്തു. അന്യസംസ്ഥാന തൊഴിലാളികളിൽ പായ്ക്കറ്റ് ​ ഒന്നിന് 70 മുതൽ 100 രൂപ വരെ ഇയാൾ ഈടാക്കിയിരുന്നതായി പൊ​ലീസ് പറഞ്ഞു.

എസ്.ഐ മാരായ കെ.മുരളീധരൻ, പി.പ്രദീപ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സനത്ത് റാം, ഷിൽന, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്.