പുൽപ്പള്ളി: പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി കോളനിയിൽ പതിനാല് കാരിയെ ലൈഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചീയമ്പം ചെട്ടിപാമ്പ്ര സ്വദേശിയായ കണ്ണൻ (25) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരവും, ബലാത്സംഗത്തിനും കേസെടുത്തു. ബത്തേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് സബ്‌ജയിലിലേക്ക് മാറ്റി. പുൽപള്ളി സബ് ഇൻസ്‌പെക്ടർ അജീഷ് കുമാർ, എസ്.സി.പി ഒമാരായ സുനി, സുരേഷ്, സി പി ഒ മാരായ ഉനൈസ്, അനീഷ്, സജിന എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.