death
ടി പി ദേവരാജന്‍

വടകര: 'ജനയുഗം' ദിനപത്രം മുൻ വടകര ലേഖകൻ ടി.പി.ദേവരാജൻ (69) നിര്യാതനായി. നേരത്തെ ദീർഘകാലം ഗൾഫിലായിരുന്നു.

മീത്തലെ മുക്കാളിയിലെ തെക്കേ പുത്തൻപുരയിൽ കുടുംബാംഗമാണ്. ആറു വർഷത്തോളം ജനയുഗം ലേഖകനായിരുന്ന ഇദ്ദേഹം വടകര ജേണലിസ്റ്റ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഗീത. മക്കൾ: ഡോ.രാഗിജ (ഗവ. ഹോസ്പിറ്റൽ, കോട്ടപ്പറമ്പ്, കോഴിക്കോട്), ജിതിൻരാജ് (മറൈൻ എൻജിനിയർ). മരുമക്കൾ: ഡോ.ജിതിൻലാൽ (നിർമ്മല ഹോസ്പിറ്റൽ, മേരിക്കുന്ന്, കോഴിക്കോട്), റിംന (ഇൻഡിഗോ എയർലൈൻസ്).

പരേതരായ കോമപ്പന്റെയും അമ്മാളുവിന്റെയും മകനാണ്. സഹോദരങ്ങൾ: ശിവദാസൻ, വസന്ത കുമാർ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കൊയിലാണ്ടി), ജയപ്രകാശ് (റിട്ട.സിനീയർ ഡിവിഷണൽ മാനേജർ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്).