img202004

മുക്കം: മുക്കം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് കരുണയുള്ളവരുടെ സഹായ പ്രവാഹം. മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്ര ഭാരവാഹികൾ ഒരു ദിവസത്തേക്കുള്ള പച്ചക്കറികൾ നൽകി. പതിനഞ്ചിനം പച്ചക്കറി കിറ്റ് നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഏറ്റുവാങ്ങി. വട്ടോളിപ്പറമ്പ് വട്ടോളി ദേവി ക്ഷേത്ര ഉത്സവ കമ്മിറ്റി അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. ജോർജ്.എം.തോമസ് എം.എൽ.എ, നഗരസഭ ചെയർമാൻ വി.കുഞ്ഞൻ എന്നിവർ ഏറ്റുവാങ്ങി. ഫെഡറൽ ബാങ്ക് മുക്കം ശാഖ ജീവനക്കാർ, കെ.എം.സി.ടി ഹോസ്പിറ്റൽ, ജനാധിപത്യ മഹിള അസോസിയേഷൻ മുക്കം മേഖല കമ്മിറ്റി, ഡി.വൈ.എഫ്.ഐ നീലേശ്വരം മേഖല കമ്മിറ്റി, ബി.ജെ.പി ആറാം ഡിവിഷൻ കമ്മിറ്റി, കെ.ജി.എം ഗോൾഡ്, കെ.എസ്.കെ.ടി.യു മുക്കം മേഖലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി, എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി, കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ്, ഡി.വൈ.എഫ്.ഐ തോട്ടത്തിൻ കടവ് യൂണിറ്റ് കമ്മിറ്റി, വി.അബ്ദുള്ള കോയ ഹാജി മുക്കം, പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ മാമ്പറ്റ, നന്മ റസിഡൻസ് അസോസിയേഷൻ കുറ്റിപാല, നാട്ടുകൂട്ടം അഗസ്ത്യൻ മുഴി, സി.പി.എം മണാശ്ശേരി ലോക്കൽ കമ്മിറ്റി, തൃക്കുട മണ്ണ ശിവക്ഷേത്രം, ഡി.വൈ.എഫ്.ഐ പൊറ്റശ്ശേരി യൂണിറ്റ് കമ്മിറ്റി, സർവീസ് പെൻഷനേഴ്സ് യൂണിയൻ മുക്കം, മണാശ്ശേരി യൂണിറ്റുകൾ, പുഴയോരം റസിഡൻസ് അസോസിയേഷൻ, മുക്കം വനിതാ സഹകരണ സംഘം തുടങ്ങിയവരും കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു.