കുന്ദമംഗലം: കൊവിഡിന്റെ മറവിലുള്ള സ്‌പ്രിൻക്ളർ ഇടപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കുന്ദമംഗലം പഞ്ചായത്തിൽ മുഴുവൻ ശാഖാ കമ്മറ്റികളും നട്ടുച്ചപ്പന്തം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തന്റെ വീട്ടുമുറ്റത്ത് നിന്ന് പ്രതി ഷേധപ്പന്തം കത്തിച്ച് സമരം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് ദേശീയ യൂത്ത് ലീഗ് കമ്മിറ്റി അംഗം യൂസുഫ് പടനിലം, ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ, ജനറൽ സെക്രട്ടറി കെ കെ ഷമീൽ, എം ബാബുമോൻ, ഒ സലീം, കെ പി സൈഫുദ്ദീൻ, അഡ്വ.ടി പി ജുനൈദ്, അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, റിഷാദ് കുന്ദമംഗലം, മിറാസ് മുറിയനാൽ, എ കെ താജുദ്ദീൻ, എം വി ബൈജു, എൻ കെ അജാസ്, ജി കെ ഉബൈദ്, ഷാജി പുൽകുന്നുമ്മൽ, സുൽഫിക്കർ, ഇ.ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.