കോഴിക്കോട്: ബൈക്കിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതിനിടെ പട്ടേൽതാഴം കമ്മിളിയിൽ റോഡിൽ പാലോത്ത് റഫീഖിനെ (47) മാങ്കാവ് ജംഗ്ഷനിൽ നിന്ന് കസബ എസ്.ഐ വി.സിജിത്തും സംഘവും അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏതാണ്ട് 700 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കിടപ്പുമുറിയിലെ കട്ടിലിനടിയിലും കാറിന്റെ സീറ്റിനടിയിലും സൂക്ഷിച്ച നിലയിലായിരുന്നു ഇതത്രയും. കാറും മോട്ടോർ ബൈക്കും ഏതാണ്ട് രണ്ടു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്.ഐ പി.ഷമീർ, രമേഷ് ബാബു, ജയചന്ദ്രൻ, നിറാസ്, ജിനീഷ്, ഷറീനാബി എന്നിവരും സംഘത്തിലുണ്ടായിരുന്നു.