താമരശ്ശേരി: ഗവ. താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി താമരശ്ശേരി സി.എച്ച് സെന്റര്‍ ഒരുക്കുന്ന ഇഫ്താര്‍ അത്താഴ വിതരണം റംസാന്‍ ഒന്നിന് തുടങ്ങും. സി.എച്ച്. സെന്ററിലെ വോളണ്ടിയര്‍മാര്‍ വാര്‍ഡുകളിലെത്തി ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കും. വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447004124, 9388080909.
സി.എച്ച് സെന്റര്‍ ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗം വി.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ആര്‍.കെ. മൊയ്‌തീന്‍ കോയ സ്വാഗതവും എന്‍.പി. റസാഖ് നന്ദിയും പറഞ്ഞു. പി.എസ്. മുഹമ്മദലി, പി.പി. ഹാഫിസ് റഹിമാന്‍, പി.ടി. ബാപ്പു, എ.കെ. അബാസ്, പി.എ. അബ്ദുസമദ് ഹാജി, എ.കെ. അസീസ്, എം. സുല്‍ഫീക്കര്‍, റഷീദ് സെയിന്‍, കെ.സി. ബഷീര്‍, കെ.സി. ഷാജഹാന്‍ സംസാരിച്ചു.