മാനന്തവാടി: ചാരായം വാറ്റുന്നതിനിടയിൽ വനം വകുപ്പ് വാച്ചർ ഉൾപ്പെടെ രണ്ടുപേർ പൊലിസ് പിടിയിലായി. തലപ്പുഴ ഇടിക്കര അമ്പാട്ടുപറമ്പിൽ അഭിൽകുമാർ (31), കാത്താക്കാട്ടിൽ രാമൻ(38) എന്നിവരെയാണ് തലപ്പുഴ സർക്കിൾ ഇൻസ്പക്ടർ പി.കെ.ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഇടിക്കരയിലെ തോട്ടത്തിന് സമീപം ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഒരു ലിറ്റർ ചാരയവും 20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ഇരുവരെയും കോടതി റിമാന്റ് ചെയ്തു. രാമൻ വനം വകുപ്പിൽ താല്കാലിക വാച്ചർ ആണ്.